marquee

പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ് വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.

marquee2

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. Last Date: 30/06/2013.

Monday 3 June 2013

പഞ്ചായത്ത് തല പ്രവേശനോത്സവം

 

            പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ 2013 ജൂണ്‍ 3 തിങ്കളാഴ്ച രാവിലെ 10 മണിക്ക് മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ്  വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.


                    ചടങ്ങിൽ പരിരക്ഷയുടെ പാഠങ്ങൾ എന്ന കൈപ്പുസ്തകത്തിന്റെ പ്രകാശനം വാർഡു മെമ്പർ അനിത.ടി.വി മദർ പി.ടി.എ പ്രസിഡണ്ട് സഫൂറക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു. 

 

സൌജന്യ പാഠപുസ്തകത്തിന്റെ വിതരണം സ്കൂൾ മാനേജർ ഇബ്രാഹിം ഹാജി .കെ.കെ യും പായസ വിതരണം മദർ പി.ടി.എ പ്രസിഡണ്ട് സഫൂറ.ഒ .വി യും നിർവ്വഹിച്ചു.

 

 സി.ആർ.സി കോ-ഓർഡിനേറ്റർ ഗിരിജ, പതിനേഴാം വാർഡ്‌ മെമ്പർ ജാനകി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പി.ടി.എ പ്രസിഡണ്ട് താഹിറ.കെ.വിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനാദ്ധ്യാപിക ശ്യാമള.കെ.കെ സ്വാഗതവും ഗീത.കെ.വി നന്ദിയും പറഞ്ഞു.

കൂടുതല്‍ ഫോട്ടോകള്‍ക്ക്