marquee

പ്രവേശനോത്സവം മാട്ടൂൽ പഞ്ചായത്ത് തല ഉദ്ഘാടനം സി.എം.എൽ.പി.സ്കൂളിൽ മാട്ടൂൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖൈറുന്നീസ സി.എച് പഠനോപകരണ കിറ്റ് വിതരണം നടത്തിക്കൊണ്ടു നിർവ്വഹിച്ചു.

marquee2

10.06.2013 ന് (6th Working Day) സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യു.ഐ.ഡി ഡാറ്റാ എന്‍ട്രി സൈറ്റില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. Last Date: 30/06/2013.

Wednesday 26 September 2012

സര്‍ഗവസന്തം -2012  മാട്ടൂല്‍ ക്ലസ്റ്റര്‍ തലം

                മാടായി ബി.ആര്‍.സി യുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മാട്ടൂല്‍ ക്ലസ്റ്റര്‍ തല സര്‍ഗവസന്തം പരിപാടി മാട്ടൂല്‍ എം.യു.പി സ്കൂളില്‍ 2012 സെപ്തംബര്‍ 25 , 26  തീയ്യതികളില്‍ ( രാവിലെ 10 മുതല്‍ വൈകീട്ട് 4 മണി വരെ ) നടന്നു.

             സ്കൂള്‍ തല പരിപാടിയില്‍ നിന്ന്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയാണ് പഞ്ചായത്ത് തല പരിപാടിയില്‍ പങ്കെടുപ്പിച്ചിട്ടുള്ളത്. മാട്ടൂല്‍ പഞ്ചായത്തിലെ വിവിധ എല്‍ .പി സ്കൂളുകളില്‍  നിന്നായി 40 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തു.               

                   രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ നമ്മുടെ സ്കൂളിലെ വിദ്യാര്‍ത്ഥിനികളായ സന.കെ.വി.കെ , ഫിസ ഹംസ , ഫാതിമത് ഹിബ , നാജിയ.ഒ.വി എന്നിവര്‍ പങ്കെടുത്തു.

Wednesday 19 September 2012

കമ്പ്യൂട്ടര്‍ ലാബ്‌ ,സ്കൂള്‍ ബ്ലോഗ്‌  ഉദ്ഘാടനം

                      ഈ വര്‍ഷം ഒന്നാം ക്ലാസ്സുമുതല്‍ കമ്പ്യൂട്ടര്‍ പഠന വിഷയമാക്കിയപ്പോള്‍  ഞങ്ങള്‍ ആകെ വിഷമത്തിലായി.സ്കൂളില്‍ ആകെ ഒരു കമ്പ്യൂട്ടര്‍ മാത്രമേ ഉള്ളൂ. അതുപയോഗിച്ച് എല്ലാവരെയും പഠിപ്പിക്കുക എന്നത് അസാധ്യവുമാണ്‌. പ്രശ്നം പി.ടി.എ യില്‍ അവതരിപ്പിച്ചു. എങ്ങനെയെങ്കിലും ഒരു കമ്പ്യൂട്ടര്‍ സംഘടിപ്പിക്കാം എന്ന് പി.ടി.എ  ഉറപ്പുതന്നു. പി.ടി.എ അംഗങ്ങള്‍ അവര്‍ക്കാവുന്നത്ര തുക സമാഹരിക്കാന്‍ ശ്രമിച്ചു. പൂര്‍വ വിദ്യാർത്ഥികളെ സമീപിച്ചു. അവര്‍ വളരെ ഉത്സാഹത്തോടെ ഈ ഉദ്യമം ഏറ്റെടുത്തു. 

                പി .ടി .എ സമാഹരിച്ച തുക കൊണ്ട് നമ്മുടെ സ്കൂളില്‍ പുതുതായി നിര്‍മ്മിച്ച കമ്പ്യൂട്ടര്‍ ലാബ്‌ ഉദ്ഘാടനം , സ്കൂള്‍ ബ്ലോഗ്‌ , എല്‍ .സി .ഡി  പ്രോജെക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എന്നിവ 19 -09 - 2012  ബുധനാഴ്ച രാവിലെ 11 മണിക്ക് സ്കൂളില്‍ വെച്ച് നടന്നു.

                    വാര്‍ഡ്‌ മെമ്പര്‍ അനിത.വി.വി. യുടെ അധ്യക്ഷതയില്‍  മാടായി ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ രാമചന്ദ്രന്‍.വി.വി കമ്പ്യൂട്ടര്‍ ലാബിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

                        എല്‍ .സി .ഡി  പ്രോജെക്ടറിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം മാട്ടുല്‍ സി.എച്ച്. എം. കെ .എസ്. ജി . എച്ച് . എസ് .എസ്. മാട്ടുല്‍ ഹെഡ്മാസ്റ്റര്‍ പ്രഭാകരന്‍ .ഇ.എം. നിര്‍വഹിച്ചു.

                സ്കൂള്‍ ബ്ലോഗിന്റെ  ഉദ്ഘാടനം മാടായി ബ്ലോക്ക്‌ പ്രൊജക്റ്റ്‌ ഓഫീസര്‍ കെ. രാധാകൃഷ്ണന്‍ നിര്‍വഹിച്ചു.                  

                സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്  കെ.കെ.ശ്യാമള ചടങ്ങില്‍ സ്വാഗതം പറഞ്ഞു. മാട്ടൂല്‍ ഗ്രാമപഞ്ചായത്ത് ഇംപ്ലിമെന്റിംഗ്  ഓഫീസര്‍ പ്രകാശന്‍ മാസ്റ്റര്‍ , മാട്ടൂല്‍ എം .യു. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ അബ്ദുള്‍ ഖാദര്‍ എം. എം. ,  മാട്ടൂല്‍ എ. എല്‍. പി. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുകുന്ദന്‍ .പി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. സ്റ്റാഫ്‌ സെക്രട്ടറി അബ്ദുള്‍ റഹിമാന്‍ .കെ .പി നന്ദി പറഞ്ഞു 

കൂടുതല്‍ ഫോട്ടോകള്‍ക്ക് 

 

Friday 14 September 2012

  സര്‍ഗവസന്തം - 2012

                   പ്രൈമറി ക്ലാസ്സുകളിലെ വിദ്യാർത്ഥികളുടെ വ്യക്തിപരവും സാമൂഹികവുമായ അനുഭവങ്ങളെ ഭാവനാത്മകമായി കാണാനും ഒരനുഭവമോ സന്ദര്‍ഭമോ പ്രശ്നമോ ആയി ബന്ധപ്പെട്ട തന്റേതായ കാഴ്ചപ്പാടുകള്‍ പങ്കുവെക്കാനും ഉചിതമായതും വ്യത്യസ്തവുമായ രീതികളില്‍ എഴുതിയും പറഞ്ഞും പാടിയും നിര്‍മ്മിച്ചും ആവിഷ്കരിക്കാനുള്ള ആത്മവിശ്വാസം നേടുക എന്ന ലക്ഷ്യത്തോടുകൂടി എസ്.എസ്.എ യുടെ നേതൃത്വത്തില്‍ സ്കൂള്‍ തലം മുതല്‍ ജില്ലാതലം വരെ നടപ്പിലാക്കുന്ന പരിപാടിയാണ് സര്‍ഗവസന്തം -2012 . 

                    നമ്മുടെ സ്കൂള്‍തല പരിപാടി 2012 സപ്തംബര്‍ 14 ന് വെള്ളിയാഴ്ച സ്കൂളില്‍ വെച്ച് ഒന്ന് മുതല്‍ നാല് വരെ ക്ലാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വിജയകരമായി നടത്താന്‍ സാധിച്ചു. ഇതിലൂടെ വിവിധങ്ങളായ പാഠങ്ങള്‍ ( കഥ , കവിത , ചിത്രം , നാടകം , പോസ്റ്റര്‍ , നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുതലായവ ) രൂപീകരിക്കാനുള്ള തന്ത്രങ്ങള്‍ പരിചയപ്പെടുകയും പ്രയോഗിക്കുകയും ചെയ്തു. സ്കൂള്‍ തല പരിപാടിക്ക് ഫൗസിയ ടീച്ചര്‍ , ഗീത ടീച്ചര്‍ , ഷാജി മാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

കൂടുതല്‍ ഫോട്ടോകള്‍ക്ക് 


 

Friday 24 August 2012


  ഓണാഘോഷം 2012


           സമത്വത്തിന്റെയും നന്മയുടെയും സമൃദ്ധിയുടെയും നാളുകളെ അറിയിച്ചു കൊണ്ട് ഒരു ഓണക്കാലം കൂടി വന്നണയുന്നു നാടെങ്ങും പൂക്കളുടെയും പൂവിളികളുടെയും നാളുകള്‍ വരവായി. ഓണാഘോഷത്തിന്റെ ഭാഗമായി ഓണാവധിക്ക് സ്കൂള്‍ അടക്കുന്ന ദിവസമായ വെള്ളിയാഴ്ച ( 24 - 08 - 2012  ) നമ്മുടെ വിദ്യാലയത്തിലും പൂക്കള മത്സരം , കസേരകളി , കമ്പവലി  തുടങ്ങിയ ആവേശകരമായ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഉച്ചക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.   

 









Thursday 23 August 2012

 സമഗ്ര പച്ചക്കറി വികസന പദ്ധതി 2012 - 2013 - പച്ചക്കറി വിത്തുവിതരണം

പച്ചക്കറി വിത്തുകളുടെ പായ്കറ്റ്


               സമഗ്ര പച്ചക്കറി വികസന പദ്ധതി 2012 - 2013  ന്റെ ഭാഗമായി കേരള കൃഷി വകുപ്പ് നല്‍കിയ പച്ചക്കറി വിത്തുകളും കൃഷിരീതികളെക്കുറിച്ചുള്ള ലഘുലേഖയും സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്  കെ.കെ.ശ്യാമള വിതരണം നടത്തി. 



ലഘുലേഖ

                  കൃഷിയുടെയും അടുക്കളത്തോട്ടത്തിന്റെയും പ്രാധാന്യത്തെക്കുറിച്ചും ജൈവകൃഷിരീതികളെക്കുറിച്ചും ശ്യാമള ടീച്ചര്‍ കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്തു. 10 ദിവസങ്ങള്‍ക്കു ശേഷം കൃഷി വകുപ്പ് ഉദ്ധ്യോഗസ്ഥര്‍ കുട്ടികളുടെ തോട്ടം സന്ദർശ്ശിക്കുമെന്നും ടീച്ചര്‍ അറിയിച്ചു.     

സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്  കെ.കെ.ശ്യാമള വിത്തുകള്‍ വിതരണം ചെയ്യുന്നു

 

Thursday 16 August 2012


സ്വാതന്ത്ര്യദിനാഘോഷം 2012

                       നമ്മുടെ രാജ്യത്തിന്റെ അറുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം സമുചിതമായി ഇക്കൊല്ലവും ആഘോഷിച്ചു. സ്കൂള്‍ ഹെഡ്മിസ്ട്രെസ്സ്  കെ.കെ.ശ്യാമള ദേശിയ പതാക ഉയര്‍ത്തി. പിന്നീട് കുട്ടികള്‍ക്ക് മിഠായി വിതരണം നടത്തി. 11.30  ന് സ്വാതന്ത്ര്യസമര ചരിത്രവുമായി ബന്ധപ്പെട്ട ചരിത്ര ക്വിസ് മത്സരവും നടന്നു.








ക്വിസ് മത്സര വിജയികള്‍