ജൂൺ 19 വായനാദിനം |
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് പി.എൻ.പണിക്കർ . ആലപ്പുഴ ജില്ലയിൽ നീലമ്പേരൂരിൽ ഗോവിന്ദപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1909 മാർച്ച് 1 തീയതി പുതുവായിൽ നാരായണ പണിക്കർ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1995 ജൂൺ 19 ന് അന്തരിച്ചു. അദ്ദേഹത്തിന്റെ ചരമദിനം വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ ഒരാഴ്ചക്കാലം വായനവാരമായും ആചരിക്കുന്നുണ്ട്.ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ നായകൻ, കാൻഫെഡിന്റെ സ്ഥാപകൻ തുടങ്ങി ഒട്ടനവധി സംഭാവനകൾ മലയാളത്തിനു നൽകി. ഒരു സാധാരണ ഗ്രന്ഥശാലാ പ്രവർത്തകനായി പ്രവർത്തനം തുടങ്ങിയ അദ്ദേഹത്തിന്റെ അഹോരാത്രമുള്ള പ്രവർത്തനത്തിന്റെ ഫലമായാണ് കേരള ഗ്രന്ഥശാല സംഘം സ്ഥാപിതമാകുന്നത്. ആയിരക്കണക്കിന് ഗ്രന്ഥശാലകളെ സംഘത്തിന്റെ കീഴിൽ കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞു.വൈക്കം മുഹമ്മദ് ബഷീറിന്റെ "വിശപ്പ്" എന്ന പുസ്തകം സ്കൂള്‍ അസംബ്ലിയില്‍ പരിചയപ്പെടുത്തുന്നുസ്കൂള് ലൈബ്രറിയിലെ പുസ്തകങ്ങള്‍ കുട്ടികള്‍ പരിചയപ്പെടുന്നുകുട്ടികള്ക്കായി നടത്തിയ വായനാ മത്സരത്തില്‍ നിന്ന് |
marquee
marquee2